പന്തളം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 76 ആം രക്തസാക്ഷിത്വ ദിനം ആചരിച്ചു . പന്തളം ടൗണിൽ ചേർന്ന അനുസ്മരണ സമ്മേളനം
ഡി സി സി ജനറൽ സെക്രട്ടറി എം ജി കണ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എസ് ഷെരീഫ് അധ്യക്ഷനായിരുന്നു.
രാഷ്ട്രപിതാവിന്റെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും നടത്തി . കോൺഗ്രസ് നേതാക്കളായ എ നൗഷാദ് റാവുത്തർ , ജി അനിൽകുമാർ, കെ എൻ രാജൻ ,പി എസ് വേണു കുമാരൻ നായർ , പന്തളം വാഹിദ് , കൗൺസിലർ രത്നമണി സുരേന്ദ്രൻ , പി പി ജോൺ , ഇ എസ് നുജുമുദീൻ , ഷാജി എം എസ് ബി ആർ , വല്ലാറ്റൂർവാസുദേവൻ പിള്ള , ഗോപിനാഥൻ നായർ , നസീർ കടക്കാട് , രാഹുൽരാജ് , ബൈജു മൂകടിയിൽ , സോളമൻ വരവുകാലായിൽ , റാഫി റഹീം , വിജയകുമാർ തോന്നല്ലൂർ , ഡെന്നീസ് ജോർജ് , ബിജു സൈമൺ , റോയി സാമുവൽ , കെ എൻ സുരേന്ദ്രൻ , ഡാനിയേൽ കുട്ടി സൈമൺ , ഗീത പി നായർ , എസ് എം സുലൈമാൻ , മജീദ് കോട്ടവീട് , അഡ്വ. മുഹമ്മദ് ഷഫീഖ് , വിനോദ് മുകടിയിൽ , സുധ അച്യുതൻ, ബാബു മോഹൻദാസ്, സിയാവുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.







