അടൂര്‍ ഹോമിയോ കോംപ്ലക്‌സിന് 7.5 കോടിയുടെ ഭരണാനുമതി: ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍
അടൂര്‍: സംസ്‌ഥാന തലത്തില്‍തന്നെ ആയുഷ് വകുപ്പിന്റെ പദ്ധതികളില്‍ ശ്രദ്ധേയമായ വയില്‍ ഉള്‍പ്പെടുത്താവുന്ന ഹോമിയോ കോംപ്ലക്‌സിന് 7.5 കോടി രൂപയുടെ ഭരണ അനുമതി ലഭ്യമായതായി ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. കേരള ആയുഷ് മിഷന്റെയും കേന്ദ്ര ആരോഗ്യവകുപ്പിന്റെയും കൂടിയുള്ള ഒരു വിഹിത പദ്ധതി എന്ന നിലയിലാണ് 2022-23 വര്‍ഷത്തെ ആയുഷ് വകുപ്പിന്റെ സംസ്‌ഥാനതല വാര്‍ഷിക ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി ഈ പദ്ധതി പ്രാവര്‍ത്തികമാക്കാനായി ഭരണാനുമതി ലഭ്യമാക്കിയിട്ടുള്ളത്. ജലവിഭവ വകുപ്പ് കല്ലടContinue Reading
ബില്ലുകൾ പാസാക്കി എടുക്കുന്നതിന് പ്രിന്‍സിപ്പാള്‍ മാര്‍ക്കുണ്ടായിരുന്ന അധികാരം റദ്ദാക്കിയ നടപടി അടിയന്തരമായി പുന:പരിശോധിക്കണം.
പത്തനംതിട്ട: എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്ബള ബില്ലുകളും ഇതര ബില്ലുകളും പാസാക്കി എടുക്കുന്നതിന് പ്രിന്‍സിപ്പാള്‍ മാര്‍ക്കുണ്ടായിരുന്ന അധികാരം റദ്ദാക്കിയ നടപടി അടിയന്തരമായി പുന:പരിശോധിക്കണമെന്ന് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി നോണ്‍ വൊക്കേഷണല്‍ ലക്‌ചറേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. നിരവധി നാളത്തെ പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ് സര്‍ക്കാര്‍ സ്‌കൂളുകളിലെ പോലെ എയ്‌ഡഡ് സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കും സ്‌പാര്‍ക്ക് വഴി ശമ്ബളം നേരിട്ട് മാറ്റിയെടുക്കാന്‍ കഴിയുന്ന തരത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് ഉത്തരവുണ്ടായത്. ഈ ഉത്തരവാണ് ഇപ്പോള്‍ ധനകാര്യവകുപ്പ് അകാരണമായിContinue Reading
യുറീക്കാ ബാലവേദികളുടെ പത്തനംതിട്ട ജില്ലാതല പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു
പന്തളം: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ യുറീക്കാ ബാലവേദികളുടെ പത്തനംതിട്ട ജില്ലാതല പ്രവർത്തനോത്ഘാടനം സംസ്ഥാന ദേശീയ തലങ്ങളിൽ കലാപ്രതിഭാ പുരസ്ക്കാരം നേടിയ പത്മാ രതീഷ്. നിർവ്വഹിച്ചു. പരിഷത്ത് സംസ്ഥാന വെെസ് പ്രസിഡൻ്റ് . ജി. സ്റ്റാലിൻ , ജില്ലാ സെക്രട്ടറി പി.കെ. പ്രസന്നൻ, ബാലവേദി ജില്ലാ ചെയർമാൻ വർഗീസ് മാത്യു, കൺവീനർ ബന്നി മാത്യു, പരിഷത്ത് മേഖലാ പ്രസിഡൻ്റ് . കെ.രവീന്ദ്രൻ, മേഖലാ സെക്രട്ടറി സബീറ ടീച്ചർ എന്നിവർ സംസാരിച്ചുContinue Reading
SNDP യോഗം പന്തളം യൂണിയന്റെ കീഴിൽ പുതിയ ശാഖായോഗം.
പന്തളം എസ്. എൻ.ഡി. പി യൂണിയന്റെ കീഴിൽ മറ്റപ്പള്ളിയിൽ പുതിയ ശാഖായോഗം രൂപീകരിക്കുകയും പ്രഥമ പൊതുയോഗം 2024 മെയ് 26ന് മറ്റപ്പള്ളി ഗുരുക്ഷേത്രത്തിനു സമീപം ചേരുകയും ചെയ്തു. യോഗത്തിൽ പന്തളം എസ്. എൻ.ഡി. പി യൂണിയൻ സെക്രട്ടറി ഡോ.ആനന്ദരാജ് അദ്ധ്യക്ഷനാകുകയും യൂണിയൻ കൗൺസിലർമാരായ ശ്രീ. ഉദയൻ പാറ്റൂർ, ശ്രീ.സുരേഷ് മുടിയൂർക്കോണം, ബി. സുധാകരൻ തുടങ്ങിയവർ പങ്കെടുത്ത് ആശംസ അറിയിക്കുകയും ചെയ്തു. ശ്രീ. കെ. ഉദയഭാനു സ്വാഗതവും , ശ്രീ. ടി.Continue Reading
പന്തളം -മാവേലിക്കര റോഡിൻറെ അശാസ്ത്രീയ നിർമ്മാണം: പൊതുമരാമത്ത് വകുപ്പ് വിജിലൻസ് , ക്വാളിറ്റി കൺട്രോൾ വിഭാഗങ്ങൾ പരിശോധന നടത്തി
പന്തളം: പന്തളം -മാവേലിക്കര റോഡിൻറെ അശാസ്ത്രീയ നിർമ്മാണത്തിന് എതിരെ ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി ചെയർമാനും മുട്ടാർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റുമായ ഇ എസ് നുജുമുദീൻ നൽകിയ പരാതി പ്രകാരം പൊതുമരാമത്ത് വകുപ്പ് വിജിലൻസ് , ക്വാളിറ്റി കൺട്രോൾ വിഭാഗങ്ങൾ പരിശോധന നടത്തി. പന്തളം – മാവേലിക്കര റോഡിൻറെ മുട്ടാർ ഭാഗത്ത് റോഡ് ഇടിഞ്ഞു താഴൂകയും, കൂടുതൽ ഭാഗങ്ങൾ വിണ്ടുകീറുകയും, ഭാരവാഹനങ്ങൾ പോകുന്നത് മൂലം റോഡ് താഴ്ന്നു പോകുന്നതും ,Continue Reading
ഹരിതകർമ്മസേന അംഗങ്ങൾ ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് വേണ്ടി ഭവന സന്ദർശനം നടത്തിയതിൽ പന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു
പന്തളം: ഹരിതകർമ്മ സേന അംഗങ്ങൾ സിഐടിയു പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് അഭ്യർത്ഥനയുമായി ഭവന സന്ദർശനം നടത്തിയതിൽ തെരഞ്ഞെടുപ്പ് ഓഫീസർക്കും തെരഞ്ഞെടുപ്പുമായി ഉത്തരവാദിത്തപ്പെട്ടവർക്കും കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി പരാതി നൽകി. ഇവരെ ജോലിയിൽ നിന്നും മാറ്റി നിർത്തണമെന്നും ആവശ്യപെട്ടു . അല്ലാത്തപക്ഷം നഗരസഭ ഓഫീസിലേക്ക് മാർച്ചുo പ്രതിഷേധ ധർണയും നടത്തുമെന്നും ഇതിനെതിരെ നടപടി എടുത്തില്ലെങ്കിൽ ഇവരെ ബഹിഷ്കരിക്കുമെന്നും തീരുമാനിച്ചു . കോൺഗ്രസ് പന്തളംContinue Reading
അവധിക്കാല കായിക പരിശീലന ക്യാമ്പ് തുടങ്ങി
പന്തളം: തോട്ടക്കോണം ഗവഃ ഹയർ സെക്കണ്ടറി സ്ക്കൂളിൽ മുന്നാം ക്ലാസ്സ് മുതൽ ഒമ്പതാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് അവധിക്കാല കായിക പരിശീലന ക്യാമ്പ് സ്ക്കൂള്‍ ഗ്രൗണ്ടിൽ തുടങ്ങി.ക്യാമ്പ് പന്തളം നഗരസഭ കൗൺസിലർ കെ.ആർ.വിജയകുമാർ ഉദ്ഘാടനം ചെയ്തു .പി.ടി.എ പ്രസിഡണ്ട് എം.ജി.മുരളീധരൻ അദ്ധ്യക്ഷനായിരുന്നു . എസ്.എം.സി ചെയർമാൻ കെ.എച്ച് .ഷിജു ,സ്ക്കൂള്‍ പ്രൻസിപ്പാൾ ജി.സുനിൽ കുമാർ ,സ്ക്കൂള്‍ പ്രഥമാധ്യാപകൻ പി.ഉദയൻ , ക്യാമ്പ് കോർഡിനേറ്റർ ആർ.രഞ്ചിത്ത് ,പരിശീലകൻ മനോജ് കുമാർ ,നന്ദനംContinue Reading
പന്തളത്ത് മകളുടെ ഭര്‍ത്താവിന്‍റെ കുത്തേറ്റ് വീട്ടമ്മയ്ക്ക് ഗുരുതരപരിക്ക്
പന്തളത്ത് മകളുടെ ഭര്‍ത്താവിന്‍റെ കുത്തേറ്റ് വീട്ടമ്മയ്ക്ക് ഗുരുതരപരിക്ക്. തോന്നല്ലൂര്‍ ഉളമയില്‍ യഹിയയുടെ ഭാര്യ സീനയ്ക്കാണ്(46) കുത്തേറ്റത്. നെഞ്ചിലും വയറിലുമായി മൂന്ന് കുത്തേറ്റ ഇവരെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. സീനയുടെ ഇളയ മകളുടെ ഭര്‍ത്താവായ അഞ്ചല്‍ തടിക്കാട് പെരണ്ടമണ്‍ വയലരികില്‍ ഷമീര്‍ ഖാനാണ് ആക്രമണം നടത്തിയത്. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഇയാളെ പിടികൂടി. ഷമീറിന്റെ ബാഗില്‍നിന്ന് കത്തിയുംContinue Reading
അടൂരില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ചു; രണ്ടു മരണം
പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. രാത്രി 11. 15 ഓടെയായിരുന്നു അപകടമുണ്ടായത്. കെപി റോഡില്‍ പട്ടാഴി മുക്കിനു സമീപത്തായിരുന്നു അപകടം. കാര്‍ യാത്രക്കാരായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് സ്വദേശി ഹാഷിം (35) എന്നിവരാണ് മരിച്ചത്Continue Reading
നീറ്റ്, നഴ്സിംഗ് എൻട്രൻസ് തീവ്രപരിശീലനം പന്തളത്ത്
സ്മാർട്ട് അക്കാഡമിയിൽ നീറ്റ്, വിവിധ നഴ്സിംഗ് എൻട്രൻസ് പരീക്ഷകൾക്ക് തയ്യാറാകാൻ തീവ്ര പരിശീലന ക്ലാസ് മാർച്ച് 24 ന് ആരംഭിക്കും.വിവിധ സംസ്ഥാനങ്ങളിലെ നഴ്സിംഗ് പ്രവേശനത്തിന് എൻട്രൻസ് നിർബന്ധമാക്കിയതിനാൽ ഈ അവസരം വിദ്യാർത്ഥികൾക്ക് പരമാവധി പ്രയോജപ്പെടുത്താം. എൻട്രൻസ് മേഖലയിൽ മികച്ച വിജയങ്ങൾ നേടിയെടുത്ത സ്ഥാപനങ്ങളിലെ അധ്യാപകരും, ഈ മേഖലയിലെ വിദഗ്ദ്ധർ തയ്യാറാക്കിയ പാഠഭാഗങ്ങളും, എല്ലാ ദിവസവും പരിശീലന പരീക്ഷയും ഉൾപ്പെടുത്തിയാണ് ക്രാഷ് കോഴ്സ് സജ്ജീകരിച്ചിരിക്കുന്നത്.ആദ്യത്തെ അൻപത് വിദ്യാർത്ഥികൾക്ക് അയ്യായിരം രൂപയാണ് ഫീസ്.Continue Reading





















