ബുധൻ, 25 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
ബ്രേക്കിങ് ന്യൂസ്
Video Channel അടൂര്‍ ഹോമിയോ കോംപ്ലക്‌സിന്‌ 7.5 കോടിയുടെ ഭരണാനുമതി: ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ബില്ലുകൾ പാസാക്കി എടുക്കുന്നതിന്‌ പ്രിന്‍സിപ്പാള്‍ മാര്‍ക്കുണ്ടായിരുന്ന അധികാരം റദ്ദാക്കിയ നടപടി അടിയന്തരമായി പുന:പരിശോധിക്കണം. യുറീക്കാ ബാലവേദികളുടെ പത്തനംതിട്ട ജില്ലാതല പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു SNDP യോഗം പന്തളം യൂണിയന്റെ കീഴിൽ പുതിയ ശാഖായോഗം. പന്തളം -മാവേലിക്കര റോഡിൻറെ അശാസ്ത്രീയ നിർമ്മാണം: പൊതുമരാമത്ത് വകുപ്പ് വിജിലൻസ് , ക്വാളിറ്റി കൺട്രോൾ വിഭാഗങ്ങൾ പരിശോധന നടത്തി ഹരിതകർമ്മസേന അംഗങ്ങൾ ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് വേണ്ടി ഭവന സന്ദർശനം നടത്തിയതിൽ പന്തളം മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു അവധിക്കാല കായിക പരിശീലന ക്യാമ്പ് തുടങ്ങി പന്തളത്ത് മകളുടെ ഭര്‍ത്താവിന്‍റെ കുത്തേറ്റ് വീട്ടമ്മയ്ക്ക് ഗുരുതരപരിക്ക് അടൂരില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ചു; രണ്ടു മരണം
Pandalam

കുരമ്പാല എരിചുരുളിമലയിൽ മണ്ണെടുക്കാനുള്ള നീക്കം ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് തടഞ്ഞു

2 മിനിറ്റ് വായന 0
ഷെയർ: WhatsApp Facebook

പന്തളം കുരമ്പാല എരിചുരുളിമലയിൽ മണ്ണെടുക്കാനുള്ള നീക്കം ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് തടഞ്ഞു. രാവിലെ മണ്ണെടുക്കാനായി മണ്ണുമാന്തിയുമായി എത്തിയവരെയാണ് നഗരസഭാ കൗൺസിലർ ജി.രാജേഷിന്റെ ഉൾപ്പെടെ പ്രദേശവാസികൾ തടഞ്ഞത്. നാടിൻ്റെ ജല സംഭരണിയായ മലയിൽ നിന്ന് മണ്ണെടുക്കാൻ അനുവദിക്കില്ല എന്ന നിലപാടിലാണ് നാട്ടുകാർ. വിവരം അറിഞ്ഞയുടൻ നാട്ടുകാർ സംഘടിച്ച് പ്രതിഷേധം ഉയർത്തിയതോടെ മണ്ണെടുക്കാനെത്തിയവർ വാഹനവുമായി പിന്മാറി.

Advertisement

പന്തളം നഗരസഭ 17-ാം ഡിവിഷനിൽ കുരമ്പാല തെക്ക് തണ്ടാനുവിള റോഡിനും കുരമ്പാല-പഴകുളം റോഡിനും ഇടയിലുള്ള ഉയർന്ന പ്രദേശമാണ് എരിചുരുളിമല. മലയുടെ കുറച്ചുഭാഗം വിലയ്ക്കുവാങ്ങിയത് മണ്ണുമാഫിയാ സംഘമാണെന്നും മണ്ണെടുപ്പ് അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് ഭൂവിജ്ഞാന വകുപ്പിന് നാട്ടുകാരായ 329 പേർ ഒപ്പിട്ട പരാതി നൽകിയിരുന്നു. ഇതിൽ ഭൂവിജ്ഞാന വകുപ്പ് ഹിയറിങും നടത്തിയിരുന്നു. തുടർന്നാണ് ഇരുവിഭാഗവും കോടതിയെ സമീപിച്ചത്.

ഇരുന്നൂറോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കൃഷി ചെയ്തും, കന്നുകാലികളെ വളർത്തിയും ഉപജീവനം നടത്തുന്ന കർഷകതൊഴിലാളികളായ പട്ടികജാതി, ബി.പി.എൽ. വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളാണ് ഏറെയും. കടമാൻകോടുവയൽ, മുളനിൽക്കുന്നതിൽ വയൽ, ആറുതുണ്ടിൽ വയൽ എന്നീ വയലുകളിലേക്കുള്ള പ്രധാന നീരൊഴുക്ക് ചാലുകൾ ഈ മലയിൽ നിന്നുമാണ് എത്തുന്നത്.മലയുടെ മുകൾഭാഗത്തുള്ള സ്ഥലം പ്രാദേശികമായ വസ്തുവിന്റെ വിലയേക്കാൾ ഉയർന്ന വില വാഗ്ദാനം ചെയ്ത് വാങ്ങാൻ താല്പര്യം കാണിച്ച് ചിലർ എത്തിയതോടെയാണ് തൊട്ടടുത്ത ആതിരമലയുടെ ഗതി എരിചുരുളി മലയ്ക്കും ഉണ്ടാകുമോയെന്ന ഭീതി ജനങ്ങൾക്കുണ്ടായത്.

Advertisement

ഭൂപ്രകൃതിക്ക് തന്നെ മാറ്റം വരുന്ന മണ്ണെടുപ്പ് നടന്നാൽ താമസക്കാരുടെയും സമീപവാസികളുടെയും ജീവിതംതന്നെ വഴിമുട്ടുമെന്ന് ജനങ്ങൾ പരാതിയിൽ പറയുന്നു.2021 ഒക്ടോബറിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ദ്ധ സമിതിയും ചേർന്ന് നടത്തിയ പഠനത്തിൽ ജില്ലയിലെ 14 കേന്ദ്രങ്ങൾക്കൊപ്പം ആതിരമലയിലും മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് മലയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവരെ നാലു ദിവസം ഇവിടെനിന്ന് മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് തൊട്ടടുത്താണ് എരിചുരുളിമല.

വൈകുന്നേരം കുരമ്പാലത്തേക്ക് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ സമരസമിതി വിളിച്ചുചേർത്ത പ്രതിഷേധ യോഗത്തിൽ, എന്ത് വിലകൊടുത്തും തങ്ങളുടെ ജീവൻ്റെ നിലനിൽപ്പിന് ആധാരമായ എരുചുരുളിമല സംരക്ഷിക്കുമെന്ന് പ്രദേശവാസികൾ പ്രതിജ്ഞയെടുത്തു.

Advertisement
ഷെയർ: WhatsApp Facebook

Pathanamthitta News ലേഖകൻ

ബന്ധപ്പെട്ട വാർത്തകൾ