ചൊവ്വ, 24 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
ബ്രേക്കിങ് ന്യൂസ്
Video Channel അടൂര്‍ ഹോമിയോ കോംപ്ലക്‌സിന്‌ 7.5 കോടിയുടെ ഭരണാനുമതി: ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ബില്ലുകൾ പാസാക്കി എടുക്കുന്നതിന്‌ പ്രിന്‍സിപ്പാള്‍ മാര്‍ക്കുണ്ടായിരുന്ന അധികാരം റദ്ദാക്കിയ നടപടി അടിയന്തരമായി പുന:പരിശോധിക്കണം. യുറീക്കാ ബാലവേദികളുടെ പത്തനംതിട്ട ജില്ലാതല പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു SNDP യോഗം പന്തളം യൂണിയന്റെ കീഴിൽ പുതിയ ശാഖായോഗം. പന്തളം -മാവേലിക്കര റോഡിൻറെ അശാസ്ത്രീയ നിർമ്മാണം: പൊതുമരാമത്ത് വകുപ്പ് വിജിലൻസ് , ക്വാളിറ്റി കൺട്രോൾ വിഭാഗങ്ങൾ പരിശോധന നടത്തി ഹരിതകർമ്മസേന അംഗങ്ങൾ ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് വേണ്ടി ഭവന സന്ദർശനം നടത്തിയതിൽ പന്തളം മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു അവധിക്കാല കായിക പരിശീലന ക്യാമ്പ് തുടങ്ങി പന്തളത്ത് മകളുടെ ഭര്‍ത്താവിന്‍റെ കുത്തേറ്റ് വീട്ടമ്മയ്ക്ക് ഗുരുതരപരിക്ക് അടൂരില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ചു; രണ്ടു മരണം
Crime News

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ്‌ പിടികൂടി.

1 മിനിറ്റ് വായന 0
ഷെയർ: WhatsApp Facebook

പന്തളം: ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട്‌ കഴിഞ്ഞ രണ്ടുവര്‍ഷത്തോളം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ കുളത്തൂപ്പുഴ വനമേഖലയിലെ ഒളിവിടത്തില്‍നിന്ന്‌ പോലീസ്‌ പിടികൂടി. കുളത്തൂപ്പുഴ കണ്ടന്‍ചിറ ഓയില്‍പാം എസ്‌റ്റേറ്റ്‌ സനല്‍ ഭവനം വീട്ടില്‍ സനലി (24)നെയാണ്‌ ഓയില്‍ പാം എസ്‌റ്റേറ്റ്‌ വനമേഖലയിലെ വാടകവീട്ടില്‍ നിന്നും പോലീസ്‌ ഇന്‍സ്‌പെക്‌ടറുടെ നേതൃത്വത്തില്‍ അറസ്‌റ്റ്‌ ചെയ്‌തത്‌.

Advertisement

പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി യുവാവ്‌ പീഡിപ്പിക്കുകയായിരുന്നു. നഗ്‌നചിത്രങ്ങള്‍ ഇന്‍സ്‌റ്റാഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തു. ഈ ചിത്രങ്ങള്‍ കാണിച്ച്‌ പിന്നീട്‌ ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കൈവശപ്പെടുത്തിയതായും പരാതിയുണ്ട്‌.

പ്രതി കാടിനുള്ളില്‍ ഒളിച്ചിരിപ്പുണ്ടെന്ന്‌ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ രാത്രി മുഴുവന്‍ കുളത്തൂപ്പുഴ വനമേഖലയിലെ ഡാലി ചതുപ്പുഭാഗം കേന്ദ്രീകരിച്ച്‌ പോലീസ്‌സംഘം തെരച്ചില്‍ നടത്തിയിരുന്നു. പോലീസ്‌ എത്തിയതറിഞ്ഞ യുവാവ്‌ കൊടുംവനത്തിനുള്ളില്‍ ഒളിച്ചു. വന്യമൃഗങ്ങള്‍ വ്യാപകമായി കാണപ്പെടുന്ന മേഖലയാണിവിടം. മൊബൈല്‍ റേഞ്ച്‌ കുറവായതും തെരച്ചിലില്‍ ബുദ്ധിമുട്ട്‌ സൃഷ്‌ടിച്ചു. ടവര്‍ ലൊക്കേഷനും കിട്ടാത്ത അവസ്‌ഥയായിരുന്നു. അപകടസൂചന മുന്നില്‍ക്കണ്ടും വനമേഖലയില്‍ തമ്ബടിച്ച പോലീസ്‌ ഇന്നലെ രാവിലെയും തെരച്ചില്‍ തുടര്‍ന്നു.

Advertisement

ഇക്കാര്യം മനസിലാക്കിയ സനല്‍ ഉള്‍വനത്തില്‍നിന്നു പുറത്തു കടന്ന്‌ രക്ഷപ്പെട്ട്‌ വാടക വീട്ടിലെത്തി. പോലീസ്‌ ഇവിടെയെത്തി മല്‍പ്പിടിത്തത്തിലൂടെ പ്രതിയെ കീഴടക്കുകയായിരുന്നു.പിന്നീട് പ്രതിയെ തെന്മല, ഉറുകുന്ന്‌, കുളത്തൂപ്പുഴ തുടങ്ങിയ സ്‌ഥലങ്ങളിലെത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തി. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പ്രതി കൈവശപ്പെടുത്തി പണയം വച്ച സ്വര്‍ണാഭരണങ്ങള്‍ കുളത്തൂപ്പുഴയിലെ സ്വകാര്യ ധനകാര്യ സ്‌ഥാപനത്തില്‍നിന്നു കണ്ടെടുത്തു. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു

ഡിവൈ.എസ്‌.പി ആര്‍. ജയരാജിന്റെ മേല്‍നോട്ടത്തില്‍ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ടി. ഡി. പ്രജീഷിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേകസംഘമാണ്‌ പ്രതിയെ വലയിലാക്കിയത്‌. പോലീസ്‌ സംഘത്തില്‍ എസ്‌.ഐ വി.വിനു, സി.പി.ഓമാരായ അന്‍വര്‍ഷ, അമീഷ്‌, നാദിര്‍ഷ, ബിനു രവീന്ദ്രന്‍ തുടങ്ങിയവരാണുള്ളത്‌.

Advertisement
ഷെയർ: WhatsApp Facebook

Pathanamthitta News ലേഖകൻ

ബന്ധപ്പെട്ട വാർത്തകൾ