ബുധൻ, 25 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
ബ്രേക്കിങ് ന്യൂസ്
Video Channel അടൂര്‍ ഹോമിയോ കോംപ്ലക്‌സിന്‌ 7.5 കോടിയുടെ ഭരണാനുമതി: ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ബില്ലുകൾ പാസാക്കി എടുക്കുന്നതിന്‌ പ്രിന്‍സിപ്പാള്‍ മാര്‍ക്കുണ്ടായിരുന്ന അധികാരം റദ്ദാക്കിയ നടപടി അടിയന്തരമായി പുന:പരിശോധിക്കണം. യുറീക്കാ ബാലവേദികളുടെ പത്തനംതിട്ട ജില്ലാതല പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു SNDP യോഗം പന്തളം യൂണിയന്റെ കീഴിൽ പുതിയ ശാഖായോഗം. പന്തളം -മാവേലിക്കര റോഡിൻറെ അശാസ്ത്രീയ നിർമ്മാണം: പൊതുമരാമത്ത് വകുപ്പ് വിജിലൻസ് , ക്വാളിറ്റി കൺട്രോൾ വിഭാഗങ്ങൾ പരിശോധന നടത്തി ഹരിതകർമ്മസേന അംഗങ്ങൾ ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് വേണ്ടി ഭവന സന്ദർശനം നടത്തിയതിൽ പന്തളം മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു അവധിക്കാല കായിക പരിശീലന ക്യാമ്പ് തുടങ്ങി പന്തളത്ത് മകളുടെ ഭര്‍ത്താവിന്‍റെ കുത്തേറ്റ് വീട്ടമ്മയ്ക്ക് ഗുരുതരപരിക്ക് അടൂരില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ചു; രണ്ടു മരണം
Pandalam

പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍ 

1 മിനിറ്റ് വായന 1
ഷെയർ: WhatsApp Facebook

പ്രണയം നടിച്ച്‌ പതിനാറ് വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവിലായിരുന്ന പ്രതി പോലീസ് പിടിയില്‍. പന്തളം ഉളനാട് സ്വദേശി അനന്തു അനിലിനെ കഴിഞ്ഞദിവസമാണ് എറണാകുളത്ത് നിന്നും പിടികൂടിയത്. ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ ഊര്‍ജ്ജിത അന്വേഷണത്തിനൊടുവില്‍ എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.

Advertisement

ഫോണ്‍ വഴി ബന്ധം സ്ഥാപിച്ച്‌, രണ്ടുവര്‍ഷമായി പരിചയത്തിലായിരുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്‌തെന്നാണ് കേസ്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ അടൂരിലെ ഒരു ലോഡ്ജില്‍ എത്തിച്ചും, തുടര്‍ന്ന് വിവിധയിടങ്ങളിലെത്തിച്ചും ലൈംഗികപീഡനത്തിന് വിധേയയാക്കിയെന്നാണ് പരാതി. പീഡനവിവരം പുറത്ത് പറഞ്ഞാല്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു.

പീഡനവിവരം അമ്മയെ അറിയിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തത്. വൈദ്യപരിശോധന നടത്തി തെളിവുകള്‍ ശേഖരിക്കുകയും, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. കുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തി. ചോദ്യം ചെയ്യലില്‍ അനന്തു കുറ്റം സമ്മതിച്ചു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനക്കയച്ചു. കുട്ടിയെ അന്യായ തടങ്കലില്‍ പാര്‍പ്പിച്ച്‌ പീഡിപ്പിച്ചതായി അന്വേഷണത്തില്‍ വ്യക്തമായി.

Advertisement

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ വര്‍ഷം പന്തളം പോലീസ് രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസില്‍ പ്രതിയാണ് അനന്തു. മുൻപ് ഇതേ പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയതിന് ഇയാള്‍ക്കെതിരെ പന്തളം സ്റ്റേഷനില്‍ പോക്‌സോ കേസ് നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.

അടൂര്‍ ഡിവൈ.എസ്.പി. ആര്‍.ജയരാജിന്റെ നിര്‍ദേശപ്രകാരം പന്തളം പോലീസ് ഇൻസ്പെക്ടര്‍ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസാണ് അന്വേഷണവും അറസ്റ്റും നടത്തിയത്.

Advertisement
ഷെയർ: WhatsApp Facebook

Pathanamthitta News ലേഖകൻ

ബന്ധപ്പെട്ട വാർത്തകൾ