പന്തളം: തട്ട ഒരിപ്പുറം ജി.എൽ.പി.ജി.സ്കൂളിൽ വരവുത്സവം നടന്നു . വരയുത്സവം പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് . രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വി.പി. വിദ്യാധരപ്പണിക്കർ,പന്തളം ബി.പി.സി കെ.ജി. പ്രകാശ് കുമാർ എന്നിവർ സംസാരിച്ചു .
എസ് .എം.സി. ചെയർമാൻ സി.കെ.അദിലാഷിൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് കെ. ജനി സ്വാഗതം പറഞ്ഞു. വരവുത്സവത്തിൽ പങ്കെടുത്ത എല്ലാവരും ചിത്രങ്ങൾ വരച്ചു. രക്ഷകർത്താക്കളും കുട്ടികളെയും കൊണ്ടും വിവിധ തരത്തിലുള്ള പടങ്ങൾ വരച്ചു. പ്രീ പ്രൈമറി അധ്യാപിക രമാദേവിയമ്മ നന്ദി പറഞ്ഞു.







