ബുധൻ, 25 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
ബ്രേക്കിങ് ന്യൂസ്
Video Channel അടൂര്‍ ഹോമിയോ കോംപ്ലക്‌സിന്‌ 7.5 കോടിയുടെ ഭരണാനുമതി: ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ബില്ലുകൾ പാസാക്കി എടുക്കുന്നതിന്‌ പ്രിന്‍സിപ്പാള്‍ മാര്‍ക്കുണ്ടായിരുന്ന അധികാരം റദ്ദാക്കിയ നടപടി അടിയന്തരമായി പുന:പരിശോധിക്കണം. യുറീക്കാ ബാലവേദികളുടെ പത്തനംതിട്ട ജില്ലാതല പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു SNDP യോഗം പന്തളം യൂണിയന്റെ കീഴിൽ പുതിയ ശാഖായോഗം. പന്തളം -മാവേലിക്കര റോഡിൻറെ അശാസ്ത്രീയ നിർമ്മാണം: പൊതുമരാമത്ത് വകുപ്പ് വിജിലൻസ് , ക്വാളിറ്റി കൺട്രോൾ വിഭാഗങ്ങൾ പരിശോധന നടത്തി ഹരിതകർമ്മസേന അംഗങ്ങൾ ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് വേണ്ടി ഭവന സന്ദർശനം നടത്തിയതിൽ പന്തളം മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു അവധിക്കാല കായിക പരിശീലന ക്യാമ്പ് തുടങ്ങി പന്തളത്ത് മകളുടെ ഭര്‍ത്താവിന്‍റെ കുത്തേറ്റ് വീട്ടമ്മയ്ക്ക് ഗുരുതരപരിക്ക് അടൂരില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ചു; രണ്ടു മരണം
Crime News

കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ പതിനേഴുകാരന് നേരെ ലൈംഗികാതിക്രമം; ഒരാള്‍ അറസ്‌റ്റില്‍

1 മിനിറ്റ് വായന 0
ഷെയർ: WhatsApp Facebook

തിരുവല്ല : കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ പതിനേഴുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പത്തനംതിട്ട മൈലപ്ര മേക്കൊഴൂര്‍ പനയ്ക്കര വീട്ടില്‍ പി.കെ. ഷിജു (42) തിരുവല്ല പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസില്‍ ഇന്നലെ വൈകിട്ട് 4നാണ് സംഭവം.

Advertisement

ആയൂരില്‍ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ഹയര്‍സെക്കൻഡറി വിദ്യാര്‍ത്ഥിക്ക് നേരെയാണ് ഷിജു ലൈംഗികാതിക്രമം നടത്തിയത്. അടൂരില്‍ നിന്ന് ബസില്‍ കയറിയ ഷിജു വിദ്യാര്‍ത്ഥിക്കൊപ്പം സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. ബസ് പുറപ്പെട്ട് അല്പം കഴിഞ്ഞപ്പോള്‍ കുട്ടിക്ക് നേരെ ഇയാള്‍ ലൈംഗികാതിക്രമം ആരംഭിച്ചു. ഇയാളുടെ ചെയ്തികളില്‍ അസ്വസ്ഥനായ വിദ്യാര്‍ത്ഥി ചെങ്ങന്നൂരിന് സമീപംവച്ച്‌ ബഹളംവച്ചു. ഇതോടെ ബസില്‍ നിന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച ഷിജുവിനെ ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് തടഞ്ഞുവച്ച്‌ തിരുവല്ല കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡില്‍ വച്ച്‌ പൊലീസിന് കൈമാറുകയായിരുന്നു. തിരുവല്ല പൊലീസ് കേസെടുത്തു.

Advertisement
ഷെയർ: WhatsApp Facebook

Pathanamthitta News ലേഖകൻ

ബന്ധപ്പെട്ട വാർത്തകൾ